നിരാശയായിരുന്നു എനിക്കന്ന്...കാർമേഘങ്ങളുടെ കരവിരുത് കൊണ്ടാകാം പകലുപോലും രാത്രിയുടെ രൂപം സ്വീകരിച്ചിരുന്നു.. വിജനമല്ലാതിരുന്നിട്ടും എനിക്കാ വഴിയിൽ ഞാൻ മാത്രമുള്ളതായി തോന്നി.. ഓരോകാലടി ശബ്ദവും എന്റെ എന്റെ ഹൃദയതാളത്തിനൊപ്പം ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു.. ദൂരെ നിന്നും ഒരു വെളുത്ത രൂപം കണ്ണിൽ പതിയാൻ തുടങ്ങി.. ഒരു മനുഷ്യനാണ്.. അത് എന്നെ ലക്ഷ്യമാക്കി nനടന്നുവരുന്നു... വെളുത്ത മുണ്ടും ഷർട്ടും ധരിച്ച ഇരുണ്ട നിറമുള്ള കുറിയ മനുഷ്യൻ.. അടുത്തെത്തിയപ്പോളാണ് ആ മുഖത്തേക് ഞാൻ സൂക്ഷിച്ചുനോക്കുന്നത്.. പരിചിതമയമുഖം.. !! ആ കുഴിഞ്ഞ കണ്ണിലെ തീഷ്ണമായ രശ്മികൾ എന്റെ മുകതപതിപ്പിച്ചത്കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു.. "നീ തോൽക്കരുത് !!തോൽക്കാൻ നിനക്കു മനസില്ലെന്ന് പറയടാ... "ബലഹീനമായ ആ വാർധക്യം ബാധിച്ച കൈകൾ എന്റെ തോളിൽ തട്ടി അദ്ദേഹം കടന്ന് പോയി... ഒരു നിമിഷത്തെ ബോധക്ഷയത്തിൽ നിന്നും എന്നെ ഉണർത്തിയത് "are you understand?" എന്ന വാക്കാണ്.. കണ്ണുതുറന്ന് നോക്കിയപ്പോൾ പ്രൊഫസ്സർ എനിക്ക് തെർമൽ കാരക്ടറിസഷൻ എന്താണെന്ന് വിശദീകരിച്ചുകൊണ്ടിരിക്കുന്നു.. യത്രികമായി എന്റെ തല വെറുതെ അടികൊണ്ടിരിക്കുന്നുണ്ടായിരുന്നു..